Skip to main content
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ. നവാസ് മത്സരവിജയികൾക്ക് ട്രോഫി നൽകുന്നു

ജില്ലാ കേരളോത്സവം: അത്‌ലറ്റിക് മത്സരങ്ങൾ സമാപിച്ചു 

 

സംസ്ഥാന യുവജനക്ഷേമ ബോർഡും കോഴിക്കോട് ജില്ലാ പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായ അത്‌ലറ്റിക് മത്സരങ്ങൾ സമാപിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒളിമ്പ്യൻ അബ്ദുറഹിമാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ പുരുഷ വിഭാഗത്തിൽ പേരാമ്പ്ര ബ്ലോക്കിലെ എൻ പി പ്രനുലും വനിതാ വിഭാഗത്തിൽ കുന്ദമംഗലം ബ്ലോക്കിലെ പി പി ഷഹാനയും സീനിയർ ബോയ്സ് വിഭാഗത്തിൽ കുന്ദമംഗലം ബ്ലോക്കിലെ പി അമർജിത്തും സീനിയർ ഗേൾസ് വിഭാഗത്തിൽ കുന്നുമ്മൽ ബ്ലോക്കിലെ സർഗാ സുരേഷും വ്യക്തിഗത ചാമ്പ്യന്മാരായി.

സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ് ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ അധ്യക്ഷനായി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി സരുൺ, ജില്ലാ യൂത്ത് കോഓഡിനേറ്റർ സുമേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് അബ്ദുൽ മുനീർ, ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി ജോസഫ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വിനോദൻ പൃത്തിയിൽ എന്നിവർ സംസാരിച്ചു.

date