Skip to main content

നോര്‍ക്ക റൂട്ട്സ് പ്രവാസി ബിസിനസ് കണക്ട് : ജനുവരി 30നകം രജിസ്റ്റര്‍ ചെയ്യണം

 

പാലക്കാട് ജില്ലയിലെ പ്രവാസികള്‍ക്കും പ്രവാസിസംരംഭകര്‍ക്കുമായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍  ഫെബ്രുവരിയില്‍ 'നോര്‍ക്ക-പ്രവാസി ബിസിനസ് കണക്ട്' സംഘടിപ്പിക്കുന്നു. സൗജന്യമായി  സംഘടിപ്പിക്കുന്ന ബിസിനസ് കണക്ടില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ജനുവരി 30നകം പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കാണ് പ്രവേശനം.  +91-471 2770534/+918592958677 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ nbfc.coordinator@gmail.com ലോ രജിസ്റ്റര്‍ ചെയ്യാം. സംരംഭകര്‍  അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രൊജക്ട റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വിധം, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ജി.എസ്.ടി, വിവിധ ലൈസന്‍സുകള്‍, സര്‍ക്കാര്‍ പദ്ധതികള്‍, വായ്പാ സൗകര്യങ്ങള്‍, വിവിധ ആനുകൂല്യങ്ങള്‍ തുടങ്ങിയ  നിരവധി സെഷനകളിലായി വിദഗ്ധരുടെ ക്ലാസ്സുകള്‍   ഉള്‍പ്പെടുത്തിയുളളതാണ്  'പ്രവാസി ബിസിനസ് കണക്ട്'.

സംസ്ഥാനത്തെ പ്രവാസി നിക്ഷേപങ്ങളും, പ്രവാസി സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി.  പ്രവാസികള്‍ക്കായി എല്ലാ മാസവും ത്രിദിന സൗജന്യ  സംരംഭകത്വ പരിശീലനവും (റെസിഡന്‍ഷ്യല്‍), എല്ലാ പ്രവൃത്തി ദിനങ്ങളിലും നോര്‍ക്ക ബിസിനസ്സ് ക്ലിനിക്ക് എന്നീ സേവനങ്ങളും പ്രവാസികള്‍ക്ക് എന്‍.ബി.എഫ്.സി വഴി ലഭ്യമാണ്.  

date