Skip to main content

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഏർലി ഇന്റർവെൻഷൻ കോഴ്‌സ് : വ്യക്തിഗത അക്കാദമിക  വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരംകോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ്സിൽ നടത്തുന്ന 2025-26 വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഏർലി ഇന്റർവെൻഷൻ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക   പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ (Verified data) www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർത്ഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കേൺണ്ടതും ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സമർപ്പിക്കുന്നതിനുള്ള തീയതി ജനുവരി 23 വൈകിട്ട് 5 മണി വരെയുമാണ്. പുതിയ ക്ലെയിമുകൾ (അവകാശവാദങ്ങൾ) നൽകുവാൻ സാധിക്കുകയില്ല. വിവരങ്ങൾ പരിശോധിച്ച് വരുത്തേണ്ടുന്ന മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് വരുത്താത്തതും ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാത്തതും കാരണമുള്ള അനന്തരഫലങ്ങൾക്കു അപേക്ഷാർത്ഥികൾ തന്നെയാകും ഉത്തരവാദി. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപേക്ഷ നിരസിക്കപ്പെടുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്0471 2560361362363364.

പി.എൻ.എക്സ്. 260/2026

date