Skip to main content

ഓരോ തുള്ളിയിലും സമൃദ്ധി: സൂക്ഷ്മജലസേചനത്തിലൂടെ കാർഷിക വിപ്ലവത്തിനൊരുങ്ങി കേരളം

മാറുന്ന കാലാവസ്ഥയും അപ്രതീക്ഷിതമായ വരൾച്ചയും കേരളത്തിലെ കർഷകർക്ക് വെല്ലുവിളിയാകുമ്പോൾജലസംരക്ഷണത്തിലൂടെ കാർഷിക മേഖലയെ സുരക്ഷിതമാക്കാൻ 100 കോടിയുടെ പദ്ധതിയുമായി കൃഷിവകുപ്പ്.  'പെർ ഡ്രോപ്പ് മോർ ക്രോപ്പ്' (PDMC) അഥവാ ഓരോ തുള്ളി ജലത്തിൽ നിന്നും കൂടുതൽ വിളവ് എന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന സൂക്ഷ്മജലസേചന പദ്ധതി കർഷകർക്ക് പുതു പ്രതീക്ഷയേകുകയാണ്. അപ്രതീക്ഷിതമായ അതിശക്തമായ മഴയും നീണ്ടുനിൽക്കുന്ന വരൾച്ചയും കേരളത്തിന്റെ കാർഷിക മേഖലയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രകൃതിവിഭവങ്ങൾ കരുതലോടെ ഉപയോഗിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് സൂക്ഷ്മജലസേചനം (Micro Irrigation) പ്രോത്സാഹിപ്പിക്കുന്നത്. ചെടിയുടെ വേരുപടലത്തിലേക്ക് ആവശ്യമായ അളവിൽ മാത്രം വെള്ളം എത്തിക്കുന്ന ഡ്രിപ്പ്സ്പ്രിംഗ്ലർ രീതികൾ ഇതിലൂടെ വ്യാപകമാക്കും.

ഈ രീതിയിലൂടെ പരമ്പരാഗത രീതികളെ അപേക്ഷിച്ച് 40 മുതൽ 70 ശതമാനം വരെ വെള്ളം ലാഭിക്കാം. വെള്ളത്തോടൊപ്പം വളം ചേർത്ത് നൽകുന്നതിലൂടെ വളത്തിന്റെ ഉപയോഗക്ഷമത 80 ശതമാനം വരെ വർദ്ധിപ്പിക്കാനും വളച്ചെലവ് കുറയ്ക്കാനും സാധിക്കും. തെങ്ങ്കമുക്വാഴമാവ്കുരുമുളക്ഏലംപച്ചക്കറികൾ എന്നിവയ്ക്കുംഅടുത്തടുത്ത് കൃഷി ചെയ്യുന്ന നെല്ല്പയർ വർഗ്ഗങ്ങൾ എന്നിവയ്ക്കും ഈ സംവിധാനം മികച്ചതാണ്.

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മൊബൈൽ ഫോണിലൂടെയോ കമ്പ്യൂട്ടറിലൂടെയോ ദൂരെയിരുന്ന് ജലസേചനം നിയന്ത്രിക്കാനുള്ള ഓട്ടോമേഷൻ സംവിധാനവും പദ്ധതിയുടെ ഭാഗമാണ്. ഓട്ടോമേഷൻ സംവിധാനം സ്ഥാപിക്കുന്നതിന് ഹെക്ടറിന് 40,000 രൂപ വരെ ധനസഹായം ലഭിക്കും.

കർഷകർക്ക് അഞ്ച് ഹെക്ടർ വരെയുള്ള ഭൂമിക്ക് സബ്‌സിഡി ആനുകൂല്യം ലഭ്യമാണ്. ചെറുകിട-നാമമാത്ര കർഷകർക്ക് സിസ്റ്റം ചെലവിന്റെ 55 ശതമാനം സബ്‌സിഡിയും മറ്റ് കർഷകർക്ക് 45 ശതമാനം സബ്‌സിഡിയും ലഭിക്കും. തെങ്ങ് കർഷകർക്ക് സംസ്ഥാന സർക്കാർ 30 ശതമാനം അധിക സബ്‌സിഡി കൂടി നൽകുന്നു.

മഴവെള്ള സംഭരണികൾ (90,000 രൂപ വരെ)പമ്പ് സെറ്റുകൾ (15,00050,000 രൂപ വരെ)ബോർവെൽ പുനരുജ്ജീവിപ്പിക്കൽ എന്നിവയ്ക്കും ധനസഹായം ലഭിക്കും. കർഷകർക്ക് വെബ്‌സൈറ്റ് മുഖേന ഓൺലൈനായും അപേക്ഷകൾ സമർപ്പിക്കാം. ആധാർ കാർഡ്ഭൂനികുതി രസീത്ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സഹിതം അപേക്ഷ കൃഷിഭവനിലോ കാർഷിക എൻജിനിയറിങ് ഓഫീസിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 1800-425-2512 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടണം.

പി.എൻ.എക്സ്. 262/2026

date