Skip to main content

ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം: സംഘാടക സമിതി യോഗം ചേര്‍ന്നു റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കുന്നത് സംബന്ധിച്ച കൂടിയാലോചനയ്ക്കായി എ.ഡി.എം പി. അഖിലിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു

റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കുന്നത് സംബന്ധിച്ച കൂടിയാലോചനയ്ക്കായി എ.ഡി.എം പി. അഖിലിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്‌സല്‍ ജനുവരി 22, 23 തീയതികളില്‍ ഉച്ചയ്ക്ക് രണ്ടിനും  24ന് രാവിലെ എട്ടിനും വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും.  24ന് രാവിലെ നടക്കുന്ന റിഹേഴ്‌സലിന് പങ്കെടുക്കുന്നവര്‍ യൂണിഫോമില്‍ എത്തിച്ചേരണമെന്നും എ.ആര്‍. ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് പരേഡ് സംഘടിപ്പിക്കുമെന്നും അറിയിച്ചു. ആഘോഷച്ചടങ്ങുകള്‍ പ്ലാസ്റ്റിക് മുക്തമാക്കാനും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാനും യോഗം നിര്‍ദ്ദേശിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററെ ഇതിനായി ചുമതല പ്പെടുത്തി ഗ്രീന്‍ പ്രോട്ടോക്കോള്‍ തയ്യാറാക്കി വിവിധ വകുപ്പുകള്‍ക്ക് നല്‍കും. പരിപാടിയില്‍ എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ടെന്ന് ജില്ലാ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. ജനുവരി 25ന് വൈകുന്നേരം നാലിനകം കളക്ടറേറ്റിലെ ഹുസൂര്‍ ശിരസ്തദാറില്‍ നിന്നും ദേശീയ പതാക എ.ആര്‍. ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് ഏറ്റുവാങ്ങും. കൊടിമരത്തില്‍ പതാക ശരിയായ രീതിയില്‍ കെട്ടിവെക്കുന്നതിനും ചടങ്ങുകള്‍ക്ക് ശേഷം തിരികെ എത്തിക്കുന്നതിനും അസിസ്റ്റന്റ് കമാന്‍ഡറെ ചുമതലപ്പെടുത്തി. പരിപാടിയുടെ നടത്തിപ്പിന് ജില്ലയിലെ വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തി.

റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നതിന് ജില്ലാ ആര്‍മ്ഡ് റിസര്‍വ് പോലീസ് (1പ്ലാറ്റൂണ്‍),ലോക്കല്‍ പോലീസ് (1പ്ലാറ്റൂണ്‍),വനിത പോലീസ് (1പ്ലാറ്റൂണ്‍),എക്‌സൈസ് ( 1പ്ലാറ്റൂണ്‍) സീനിയര്‍ ഡിവിഷന്‍ എന്‍ സി സി, ഗവ. കോളേജ്, കാസര്‍കോട്, സീനിയര്‍ ഡിവിഷന്‍ എന്‍ സി സി, നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, കാഞ്ഞങ്ങാട്,ദുര്‍ഗ്ഗ ഹയര്‍സെക്കന്ററി സ്‌കൂള്‍ കാഞ്ഞങ്ങാട്. (സ്‌കൗട്ട് ആന്റ് ഗൈഡ്സ്), രാജാസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ നീലേശ്വരം.(എന്‍.സി.സി),ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ചെമ്മനാട്.(എന്‍.സി.സി),ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ കാറഡുക്ക.(എന്‍.സി.സി), ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ചായ്യോത്ത്.(എന്‍.സി.സി),നവജീവന ഹയര്‍സെക്കന്ററി സ്‌കൂള്‍ പെര്‍ഡാല (എസ്.പി.സി), ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ കണ്ടംകുഴി (എസ്.പി.സി), ജി.എം.ആര്‍.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് കാസര്‍കോട് (എസ്.പി.സി),ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഉദിനൂര്‍ (എസ്.പി.സി),ക്രൈസ്റ്റ് സി.എം.ഐ പബ്ലിക്ക് സ്‌കൂള്‍, കാഞ്ഞങ്ങാട്(സ്‌കൗട്ട് ആന്റ് ഗൈഡ്സ്), ജയ് മാത സീനിയര്‍ സെക്കന്ററി സ്‌കൂള്‍, ഉളിയത്തടുക്ക. (ബാന്‍ഡ് സെറ്റ്) എന്നീ യൂണിറ്റുകളെ തിരഞ്ഞെടുത്തു.

യോഗത്തില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ബിനു ജോസഫ്, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വി. രമേശന്‍, കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് പി.ഗോപാലകൃഷ്ണന്‍, സൈനിക് വെല്‍ഫയര്‍ ഓഫീസര്‍ ടി.ടി ബിനീഷ്‌കുമാര്‍, കാസര്‍കോട് മുനിസിപ്പാലിറ്റി അസിസ്റ്റന്റ് സെക്രട്ടറി എം ശൈലേഷ് , അസിസ്റ്റന്റ് ടാക്‌സ് ഓഫീസര്‍ എസ്ആര്‍ അജിത്ത് കുമാര്‍, സീനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ ബി ചന്ദ്രന്‍ , കുമ്പള ഹോളി ഫാമിലി സ്‌കൂളിലെ അരുണ്‍ ക്രൈസ്റ്റ, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.എന്‍ ബിന്ദു , നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ. സുബ്രമണ്യപ്രസാദ്, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് എം.വി രാധാകൃഷ്ണന്‍, ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ കെ.അഭിലാഷ്, വി.പി ബാബു  (പി.ഡബ്ല്യു.ഡി റോഡ് ഡിവിഷന്‍), എം സുജിത്ത് കുമാര്‍ (പി.ഡബ്ല്യു.ഡി ഇലക്ട്രിക്കല്‍ സെക്ഷന്‍), ഡോ. ഷീബ വര്‍ഗ്ഗീസ് (ആര്‍.എം.ഒന അസിസ്റ്റന്റ് സര്‍ജന്‍, ജനറല്‍ ഹോസ്പിറ്റല്‍ കാസര്‍കോട്), ജില്ലാ രജിസ്ട്രാര്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട്  ഒ.പ്രസീത, ജവഹര്‍ നവോദയ വിദ്യാലയ പ്രിന്‍സിപ്പല്‍ ഡോ. കെ സജീവന്‍, ചെങ്കള വില്ലേജ് ഓഫീസര്‍ കെ.അനിക്കുട്ടന്‍, കുഡ്‌ലു വില്ലേജ് ഓഫീസര്‍  എം.ബി ജയപ്രകാശ് ആചാര്യ, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് പി.വി നാരായണന്‍, ടി തമ്പാന്‍. (ADNO, എസ്.പി.സി പ്രോജക്ട്),  പി.രേഷ്മ (അസിസ്റ്റന്റ് എന്‍ജിനീയര്‍, പി.ഡബ്ല്യു.ഡി ബില്‍ഡിംഗ്), പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എം. യമുന, കാസര്‍കോട് വില്ലേജ് ഓഫീസര്‍ എസ് ലീലാവതി, കാസര്‍കോട് താലൂക്ക് ജൂനിയര്‍ സൂപ്രണ്ട് എം.എസ് കീര്‍ത്തന, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ എസ്. തിപ്പേഷ്, ഗവ.കോളേജ് എന്‍.സി.സി ഓഫീസര്‍ കെ ലക്ഷ്മി, ഡി.ഡി.ഇ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട്  മധുസൂദനന്‍, എക്‌സൈസ് ഡിവിഷന്‍ ഓഫീസ് മാനേജര്‍ എം ദിലീപ്, പി.ഡബ്ല്യു.ഡി ഇലക്ട്രോണിക്‌സ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ഒ പി ശിവദാസന്‍, കളക്ടറേറ്റ് ഡി സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് എന്‍.കെ. ലോകേഷ എന്നിവര്‍ പങ്കെടുത്തു.

date