Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

     കൊട്ടാരക്കര കനറാബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍   വസ്ത്ര ചിത്രകല -ഫാഷന്‍ ഡിസൈനിംഗ് (31 ദിവസം), ഫാസ്റ്റ് ഫുഡ് നിര്‍മ്മാണം (12 ദിവസം), കൂണ്‍കൃഷി (10 ദിവസം), ആഭരണ, നെറ്റിപ്പട്ട നിര്‍മ്മാണം (14 ദിവസം), സിസിടിവി ഇന്‍സ്റ്റലെഷന്‍ ആന്‍ഡ് സര്‍വീസിംഗ് (14 ദിവസം), മൊബൈല്‍ ഫോണ്‍ സര്‍വീസിംഗ് (31 ദിവസം), മെഴുകുതിരി നിര്‍മ്മാണം (12 ദിവസം) എന്നീ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു.   പ്രായപരിധി: 18 - 49 വയസ്.  സ്വന്തമായി സംരംഭം നടത്താന്‍ താല്‍പര്യമുള്ളവരാകണം. ബി.പി.എല്‍ വിഭാഗം, കുടുംബശ്രീ എന്നിവര്‍ക്ക് മുന്‍ഗണന. പരിശീലനം, ഭക്ഷണം, താമസം സൗജന്യം.    പേര്, മേല്‍വിലാസം, പ്രായം, ഫോണ്‍നമ്പര്‍ സഹിതമുള്ള അപേക്ഷ ഡയറക്ടര്‍, കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, പി.എം ജവാഹര്‍ നവോദയ വിദ്യാലയത്തിനു സമീപം, ഇറ്റിസി പി.ഒ., കൊട്ടാരക്കര, പിന്‍- 691531 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0474 2537141, 9495245002.
 

 

date