Skip to main content

വികസനക്ഷേമ പഠനപരിപാടി:  റാപ്പിഡ് റെസ്‌പോണ്‍സുമായി മണ്‍റോതുരുത്ത്

  സംസ്ഥാന സര്‍ക്കാരിന്റെ വികസനക്ഷേമ പഠനപരിപാടിയായ സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാമിലേക്ക് മണ്‍റോതുരുത്തില്‍ നിന്നും റാപിഡ് റെസ്‌പോണ്‍സ്.  ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ മൊത്തം  വാര്‍ഡുകളിലും കര്‍മസേനാ സ്‌ക്വാഡ് രൂപീകരിച്ച് ഭവന സന്ദര്‍ശനത്തിന് സജ്ജമാകുന്ന  ആദ്യ  ഗ്രാമപഞ്ചായത്തുകളില്‍ ഒന്നാവുകയാണ് മണ്‍റോതുരുത്ത്. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്  ഹാളില്‍ നടന്ന പരിശീലനത്തില്‍  45 കര്‍മ സേനാംഗങ്ങള്‍  പങ്കെടുത്തു. 14 വാര്‍ഡുകളില്‍ കിടപ്രം വടക്ക്, കിടപ്രം തെക്ക്, നെ•േനി വടക്ക്, പേഴുംതുരുത്ത് വാര്‍ഡുകളില്‍ രണ്ടു വീതവും കണ്‍ട്രാം കാണി, വില്ലിമംഗലം, നെ•േനി കിഴക്ക്, തൂമ്പുംമുഖം, നെ•േനി, നെ•േനി തെക്ക്, കണ്‍ട്രാംകാണി തെക്ക്, പട്ടംതുരുത്ത് ഈസ്റ്റ്, പട്ടംതുരുത്ത് വെസ്റ്റ്, പെരുങ്ങാലം വാര്‍ഡുകളില്‍ ഒന്നും വീതവും സ്‌ക്വാഡാണ് സജ്ജമായത്. ഇവര്‍ വീടുകള്‍ സന്ദര്‍ശിച്ച് പഠനപരിപാടി ആരംഭിച്ചു.
 

date