Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
വാണിയംകുളം ഗവ. ഐ ടി ഐ യില്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി ട്രേഡില്‍ ലീവ് വേക്കന്‍സിയില്‍ താല്ക്കാലികാടിസ്ഥാനത്തില് ഗസ്റ്റ് ഇന്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. ജനുവരി 28 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടക്കും. ഫാഷന്‍ ഡിസൈനിങ്ങ് / ടെക്നോളജിയില്‍ ബി വോക് /ബിരുദവും ( നാല് വര്‍ഷം) ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഫാഷന്‍ ഡിസൈനിങ്ങില്‍ ബി വോക് / ബിരുദവും( മൂന്ന് വര്‍ഷം) രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ ടി സി / എന്‍ എ സി വിജയവും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് ആവശ്യമായ യോഗ്യത. ഫോണ്‍ : 0466 2227744.
date
- Log in to post comments