Post Category
വൈജ്ഞാനിക പുരസ്‌കാര വിതരണം 27-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2025-ലെ വൈജ്ഞാനിക പുരസ്‌കാര വിതരണ ചടങ്ങ് ജനുവരി 27-ന് നടക്കും. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ചൊവ്വാഴ്ച വൈകുന്നേരം 4.30-ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനവും പുരസ്‌കാര വിതരണവും നിർവഹിക്കും. സാംസ്‌കാരിക - മത്സ്യബന്ധന - യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
എൻ.വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്കാരം, എം.പി. കുമാരൻ സ്മാരക വിവർത്തനപുരസ്കാരം, ഡോ. കെ.എം. ജോർജ് സ്മാരക ഗവേഷണപുരസ്‌കാരം എന്നിവയാണ് ചടങ്ങിൽ വിതരണം ചെയ്യുന്നത്.
പി.എൻ.എക്സ്. 357/2026
date
- Log in to post comments