സ്ട്രീം എക്കോ സിസ്റ്റം; കുട്ടി ഗവേഷകക്കൂട്ടത്തിന്റെ സ്ലാം അവതരണങ്ങള്‍ സമാപിച്ചു
സ്ട്രീം എക്കോ സിസ്റ്റം പദ്ധതിയുടെ ഭാഗമായി കുട്ടി ഗവേഷകര്‍ക്കായി സംഘടിപ്പിച്ച രണ്ട് ദിവസത്തെ സ്ലാം മോഡല്‍ അവതരണങ്ങള്‍ സമാപിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം ശശി സ്ലാം പ്രസന്റേഷനുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരള കൊച്ചിന് ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടപ്പിച്ചത്. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ 54 ഗവേഷണ പ്രോജക്ടുകള്‍ അവതരിപ്പിച്ചു. വിദ്യാര്‍ഥികളില്‍ ഗവേഷണ മനോഭാവവും ശാസ്ത്രീയ ചിന്താശേഷിയും വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായിരുന്നു അവതരണങ്ങള്‍. ജില്ലയിലെ 13 ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ നിന്ന് ഓരോ കേന്ദ്രത്തെയും പ്രതിനിധീകരിച്ച് വിദ്യാര്‍ത്ഥികളും അധ്യാപകരും സെമിനാറില്‍ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടിഗവേഷകര്ക്ക് കൊച്ചിന് ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല സംഘടിപ്പിക്കുന്ന അവതരണങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിക്കും.
പാലക്കാട് ഐ.ഐ.ടിയില്‍ വെച്ച് സംഘടിപ്പിക്കപ്പെട്ട ഗവേഷക കൂട്ടായ്മയില്‍ കുസാറ്റ് സയന്‍സ് ആന്‍ഡ് സൊസൈറ്റി ഡയറക്ടര്‍ പി ഷൈജു, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.എന്‍ കൃഷ്ണകുമാര്‍, പാലക്കാട് ഡയറ്റ് പ്രിന്‍സിപ്പാള്‍ പി ശശിധരന്, ഐഐടി റിസര്‍ച്ച് ഫാകല്‍റ്റി സിദ്ധാര്‍ത്ഥ്, ലോമിന് ജോയ്, എക്കോ സിസ്റ്റം കോര്‍ എസ്.ആര്.ജി അംഗം ഹരി സെന്തില്‍, ജില്ലാ അക്കാദമി സമിതി അംഗങ്ങളായ ഇ.സി മോഹനന്, വിനോദ്കുമാര്‍, ഷഹീദലി, പാലക്കാട് ബ്ലോക്ക് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ എം.ആര് ശിവപ്രസാദ്, പാലക്കാട് ഐ.ഐ.ടി അഡ്മിനിസ്ട്രേറ്റര്‍ ജയശ്രീ, സമഗ്ര ശിക്ഷ കേരളം എറണാകുളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി.ജി ജോളി എന്നിവര്‍ സംബന്ധിച്ചു. മുന്നൂറോളം വിദ്യാര്‍ഥികളും, അധ്യാപകരും പങ്കെടുത്തു.
- Log in to post comments