Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും വി.വി.പാറ്റുകളുടെയും ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അറിയിച്ചു. മുണ്ടയ്ക്കല്‍ വില്ലേജ് ഓഫീസിലെ ഇ വി എം വെയര്‍ഹൗസില്‍ ജനുവരി മൂന്ന് മുതല്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്. ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം, തിരഞ്ഞെടുത്ത അഞ്ച് ശതമാനം വോട്ടിംഗ് മെഷീനുകളില്‍ മോക്ക് പോള്‍ നടത്തി പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കി. ജില്ലയിലെ 11 നിയോജകമണ്ഡലങ്ങളിലെ 2256 പോളിങ് സ്റ്റേഷനുകള്‍ക്കായി (റിസര്‍വ് ഉള്‍പ്പെടെ) 2820 കണ്ട്രോള്‍-ബാലറ്റ് യൂണിറ്റുകളും, 3020 വി.വി.പാറ്റ് മെഷീനുകളുടെയും ആദ്യഘട്ട പരിശോധനയാണ് കഴിഞ്ഞത്. മെഷീനുകള്‍ പൊലിസ് സുരക്ഷയില്‍ ജില്ലാ ഇ വി എം വെയര്‍ഹൗസിലെ സ്‌ട്രോങ്ങ് റൂമുകളിലാണ് സൂക്ഷിക്കുന്നത്. 

 

 

date