Skip to main content

ഫെബ്രുവരി രണ്ട് മുതല്‍ ഏഴ് ദിവസത്തേക്ക് റോഡ് ഭാഗികമായി അടക്കും

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പെരിയ-ഒടയന്‍ചാല്‍ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി രണ്ട് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. റോഡിന്റെ എട്ട് മുതല്‍ 12 വരെയുള്ള കിലോമീറ്ററുകളില്‍ (കാഞ്ഞിരടുക്കം മുതല്‍ ഉദയപുരം വരെ) ബി.എം ആന്റ് ബി.സി പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം. ഈ റോഡിലൂടെ കടന്നുപോകേണ്ട വാഹനങ്ങള്‍ എരുമക്കുളം- താന്നിയടി റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ്. റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ സുഗമമായി പൂര്‍ത്തിയാക്കുന്നതിന് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date