Skip to main content

ഹ്രസ്വവീഡിയോ നിർമ്മാണം - പ്രചാരണം: താല്‍പര്യപത്രം ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ കാസർകോട് ജില്ലയിലെ വികസന - ക്ഷേമപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വ്യത്യസ്തവും നൂതനവുമായ ആശയങ്ങള്‍ അടിസ്ഥാനമാക്കി റീല്‍സ് / ഷോര്‍ട്‌സ് ഉള്‍പ്പെടെയുള്ള ഹ്രസ്വ വീഡിയോകള്‍  നിര്‍മ്മിക്കാനും അവ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും താല്‍പര്യമുള്ള  വ്ലോഗര്‍മാര്‍, ഡിജിറ്റല്‍ മീഡിയ ഏജന്‍സികള്‍, വിഡീയോ പ്രൊഡക്ഷന്‍ സ്ഥാപനങ്ങള്‍,  എന്നിവരുടെ താത്കാലിക പാനൽ രൂപീകരിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താനായി  താല്‍പര്യപത്രവും പ്രൊപ്പോസലും ക്ഷണിക്കുന്നു. മുൻ പരിചയമുള്ളവർക്ക് മുൻഗണന

സര്‍ക്കാര്‍ പദ്ധതികളുടെ വിഷ്വലുകള്‍ (ഹെലിക്യാം ഉൾപ്പെടെ) ഷൂട്ട് ചെയ്യുകയും കണ്ടൻ്റ് തയ്യാറാക്കി  എഡിറ്റ് ചെയ്യുകയും വേണം. നിർദ്ദേശിക്കപ്പെടുന്നവ സ്വന്തനിലയിൽ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രചരിപ്പിക്കണം.

വീഡിയോ പ്രൊഡക്ഷനും സോഷ്യല്‍ മീഡിയ പ്രചാരണത്തിനും പ്രൊപ്പോസലും  സമര്‍പ്പിക്കണം വിശദവിവരം കാസർകോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04994 255 145.

date