അറിയിപ്പുകൾ
ആരോഗ്യ ക്വിസ്: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മത്സരം
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ(ആരോഗ്യം) ആഭിമുഖ്യത്തില്‍ കുഷ്ഠരോഗം-പ്രതിരോധവും ചികിത്സയും എന്ന വിഷയത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 10-ന് പകല്‍ 10 മണി മുതല്‍ കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒരു സ്കൂളില്‍ നിന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ അടങ്ങിയ ഒരു ടീമിനാണ് മത്സരത്തില്‍ പങ്കെടുക്കാനാകുക. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745275657, 8921580446 നമ്പറുകളില്‍ ബന്ധപ്പെടുക. ജില്ലാ മെഡിക്കല്‍ ഓഫീസ് '(ആരോഗ്യം) ആണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (ഉര്‍ദു- അഞ്ചാം എന്‍സിഎ എസ് സി- കാറ്റഗറി നമ്പര്‍: 457/2024) തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഉദ്യോഗാര്‍ത്ഥി നിയമന ശിപാര്‍ശ ചെയ്യപ്പെട്ടതിനാല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്- പത്താം എന്‍സിഎ എസ്സി- കാറ്റഗറി നമ്പര്‍: 354/2025) തസ്തികയില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ലഭിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പിലെ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി- ഒന്നാം എന്‍സിഎ എസ്സിസിസി- കാറ്റഗറി നമ്പര്‍: 641/2021) തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു.
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ മൃഗ സംരക്ഷണ വകുപ്പില്‍ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് II /പൗള്‍ട്രി അസിസ്റ്റന്റ് / മില്‍ക്ക് റെക്കോഡര്‍ / സ്റ്റോര്‍കീപ്പര്‍/എന്യൂമറേറ്റര്‍ (ഒന്നാം എന്‍.സി.എ എസ്സിസിസി - കാറ്റഗറി നമ്പര്‍: 704/2024) തസ്തികയുടെ സാധ്യതാ പട്ടിക ജനുവരി 31-ന് നിലവില്‍ വന്നു. സാധ്യതാ പട്ടികയുടെ പകര്‍പ്പ് പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു.
ടെന്‍ഡര്‍ ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ 'ജാഗ്രത സമിതി ശക്തിപ്പെടുത്തല്‍' എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നല്കുന്ന സേവനങ്ങള്‍, വിവിധ പദ്ധതികള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വിവരം, ഹെല്‍പ്പ് ലൈന്‍ നമ്പര്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി: ഫെബ്രുവരി 12ന് ഉച്ച രണ്ട് മണി. ഫോണ്‍: 0495 2370750.
ദര്‍ഘാസ് ക്ഷണിച്ചു
കോഴിക്കോട് സ്പെഷ്യല്‍ സബ് ജയിലിലെ അന്തേവാസികള്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷണ സാധനങ്ങള്‍ പാചകം ചെയ്യുന്നതിനുള്ള പാചക വാതകം (ഡൊമസ്റ്റിക് പര്പസിലുള്ളത്) 2026-27 വര്‍ഷത്തില്‍ വിതരണം ചെയ്യാന്‍ ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ്, സുപ്രണ്ട്, സ്പെഷ്യല്‍ സബ് ജയില്‍ കോഴിക്കോട്, പുതിയറ പി.ഓ, കോഴിക്കോട് ജില്ല, പിന്.673004 എന്ന വിലാസത്തില്‍ നല്‍കണം. ദര്‍ഘാസ് ഫോം സ്പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് ഓഫീസില്‍ ലഭിക്കും. ദര്‍ഘാസ് തുറക്കുന്ന തിയതി: ഫെബ്രുവരി 16 വൈകീട്ട് നാല് മണി. ഫോണ്‍: 0495-2720 391.
പാലുല്പന്ന നിര്‍മാണ പരിശീലന പരിപാടി
ബേപ്പൂര്‍ നടുവട്ടത്തുള്ള സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി പത്ത് മുതല്‍ 21-വരെ തീയതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുളളവര്‍ക്ക് പാലുല്പന്ന നിര്‍മ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കും. ക്ഷീരോല്‍പ്പന്ന നിര്‍മ്മാണ സംരഭകത്വം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. രജിസ്ട്രേഷന് ഫീസ് 135 രൂപ. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് പരിശീലന സമയത്ത് കൊണ്ടുവരണം. താല്പര്യമുളളവര് ഫെബ്രുവരി ആറിന് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പായി നേരിട്ടോ 0495-2414579 എന്ന ഫോണ്‍ നമ്പര്‍ വഴിയോ രജിസ്റ്റര്‍ ചെയ്യണം.
വിമുക്തഭടന്മാര്ക്ക് അവസരം
വിമുക്തഭടന്മാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും രാമകൃഷ്ണ മിഷന് സേവാശ്രമയിലെ വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അനുബന്ധ രേഖകളും ഫെബ്രുവരി 12-ന് വൈകീട്ട് അഞ്ചിന് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0495-2771881.
ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സ്
കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സിലേക്ക് പ്രവേശനം തുടരുന്നു. യോഗ്യത: എസ്എസ്എല്‍സി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, അംബേദ്കര്‍ ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന് ലിങ്ക് റോഡ്, കോഴിക്കോട്-673002. ഫോണ്‍: 9526871584, 9388338357.
- Log in to post comments