ഉന്നതവിദ്യാഭ്യാസത്തിനുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതിയായ 'പടവുകള്‍' പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. വിധവകളായ സ്ത്രീകളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി അവരുടെ വിവിധ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ( എംബിബിഎസ്, എഞ്ചിനീയറിംഗ്, ബിഡിഎസ്, ബിഎച്ച്എംഎസ്, ബിഎഎംഎസ്) എന്നിവയും, സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ചിട്ടുള്ള പ്രൊഫഷണല്‍ കോഴ്‌സുകളും) സര്‍ക്കാര്‍ - സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ മെറിറ്റ് സീറ്റുകളില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കുട്ടികളുടെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്, മെസ് ഫീസ് എന്നിവക്കാണ് ധനസഹായം നല്‍കുക.
സര്‍ക്കാര്‍ - സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ മെറിറ്റ് സീറ്റുകളില്‍ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടിയവർ, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ, സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവയില്‍ പഠിക്കുന്നവർ, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവർ, എന്നിവർക്കാണ് അവസരം. 2022-23, 2023-24 വര്‍ഷത്തെ സര്‍ക്കാര്‍ - സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍/സ്വാശ്രയ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ മെറിറ്റ് സീറ്റുകളില്‍ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടിയ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും കോഴ്‌സ് പൂര്‍ത്തിയാകുന്നതു വരെ 2023-24 വരെയുള്ള മാനദണ്ഡങ്ങള്‍ ബാധകമാണ്. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി അതാതു പ്രദേശത്തെ ശിശു വികസന പദ്ധതി ഓഫീസുമായോ തൊട്ടടുത്ത അങ്കണവാടി വര്‍ക്കറെയോ സമീപിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2026 ഫെബ്രുവരി 13.
- Log in to post comments