Skip to main content
കൊയിലാണ്ടി നഗരസഭയുടെ തീരദേശ മത്സ്യ മേഖലയിലെ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പുകളുടെ വിതരണം നഗരസഭാ ചെയർപേഴ്സൺ യു കെ ചന്ദ്രൻ നിർവഹിക്കുന്നു

ലാപ്ടോപ്പുകൾ വിതരണം ചെയ്തു

 

മത്സ്യ മേഖല കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് നഗരസഭ നൽകുന്ന ലാപ്ടോപ്പുകളുടെ വിതരണം നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 2026- 27 വർഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുളള മത്സ്യസഭ, ഫിഷറീസ് വകുപ്പിൻ്റെ മത്സ്യത്തൊഴിലാളികൾക്കുള്ള ബോധവൽക്കരണ പരിപാടി "തീരോന്നതി അറിവ് 2005-26" എന്നിവയും നഗരസഭ ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു. 

12 ലക്ഷം രൂപ ചെലവിൽ 30 വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്. മത്സ്യ മേഖലയ്ക്കായി 31 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയിട്ടുള്ളത്. കൊയിലാണ്ടി വേദവ്യാസ സ്കൂളിൽ നടന്ന പരിപാടിയിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ സുധാകരൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ കെ എം നജീബ്, എം ദൃശ്യ, കൗൺസിലർമാരായ കെ വി സുരേഷ് കുമാർ, സി പി നുസൈബ അസൈനാർ, ജസ് ലു, എ വി ഷമീം, ആയിഷ ജാസ്മിൻ, ഷാദിയ, തസ്നിയ, നിമിഷ ബെൽജൻ, പ്രിയങ്ക അനീഷ് കുമാർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഒ ആതിര എന്നിവർ സംസാരിച്ചു. ബോധവൽക്കരണ പരിപാടിയിൽ അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എസ് സരിത, ഫയർ ഓഫീസർ സുകേഷ്, അനൂപ്, ഒ ആതിര, പി കെ സന്ധ്യ എന്നിവർ ക്ലാസുകൾ നയിച്ചു.

date