Skip to main content

‘പടവുകള്‍’അപേക്ഷ ക്ഷണിച്ചു

   വിധവകളുടെ മക്കളില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍/  എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുടെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം അനുവദിക്കുന്ന പടവുകള്‍  പദ്ധതിലേക്ക് അപേക്ഷ ക്ഷണിച്ചു. വാര്‍ഷികവരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്.      www.schemes.wcd.kerala.gov.in മുഖേന ഫെബ്രുവരി 13 വരെ അപേക്ഷിക്കാം.   2024-25, 2025-26 സാമ്പത്തിക വര്‍ഷങ്ങളില്‍ അപേക്ഷിക്കുന്നവര്‍ ഓരോ വര്‍ഷത്തിലേക്കുമുള്ള അപേക്ഷ പ്രത്യേകം സമര്‍പ്പിക്കണം. സര്‍ക്കാര്‍/എയ്ഡഡ് കോളജുകളില്‍ മെറിറ്റ് സീറ്റില്‍ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം ലഭിച്ചവരായിരിക്കണം. സമീപത്തെ അങ്കണവാടികളിലും ജില്ലാ ശിശു വികസന   ഓഫീസിലും വിവരങ്ങള്‍ ലഭിക്കും. ഫോണ്‍:  0474 2992809.  
 

date