Skip to main content

ഡ്രോൺ പൈലറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

അസാപ്‌ കേരളയുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ലക്കിടിയിൽ ഡ്രോൺ പൈലറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു .18 വയസ്സ് പൂർത്തിയായവർക്ക് പുതിയ ബാച്ചിലേക്ക് ഫെബ്രുവരി ഏഴിനകം അപേക്ഷിക്കാം. അഞ്ചു ദിവസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നൽകുന്ന 25 കിലോഗ്രാം വരെ ഭാരമുള്ള ഡ്രോൺ ഉപയോഗിക്കാനുള്ള ലൈസൻസ് ലഭിക്കും. അസാപിന്റെ കാസർകോട് വിദ്യാനഗറിലുള്ള കമ്മ്യൂണിറ്റി സ്കിൽ പാർക്കിലാണ് കോഴ്സ് നടക്കുന്നത്. ഫോൺ-9495999667,9895967998 രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/1JpphnAaXt7XvdAU6

date