Skip to main content

അശ്വമേധം' കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന പരിപാടി സമാപിച്ചു

 

ജില്ലയിലെ 8,28,309 വീടുകള്‍ സന്ദര്‍ശിച്ച് 33,36,867 പേരെ സ്‌ക്രീനിങ്ങിന് വിധേയമാക്കി

കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന പരിപാടിയായ 'അശ്വമേധം 7.0'ന് ജില്ലയില്‍ സമാപനം. പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും വീടുകള്‍ സന്ദര്‍ശിച്ച് കുഷ്ഠരോഗത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തി പരിശോധക്ക് വിധേയമാക്കുന്ന പരിപാടിയുടെ ഭാഗമായി ജില്ലയിലെ 8,28,309 വീടുകള്‍ സന്ദര്‍ശിക്കുകയും 33,36,867 പേരെ സ്‌ക്രീനിങ്ങിന് വിധേയമാക്കുകയും ചെയ്തു. ഇതില്‍ 3,641 പേരെ തുടര്‍പരിശോധക്ക് റഫര്‍ ചെയ്തു. ഈ വര്‍ഷം മൂന്ന് കുഷ്ഠരോഗികളെയാണ് കണ്ടെത്തിയത്. നിലവില്‍ ജില്ലയില്‍ 78 പേരാണ് രോഗത്തിന് ചികിത്സയിലുള്ളത്. 2025 ജനുവരി മുതല്‍ ഡിസംബര്‍ വരെ 57 കുഷ്ഠരോഗ കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഫെബ്രുവരി 12 വരെ ജില്ലയില്‍ നടക്കുന്ന കുഷ്ഠരോഗ നിര്‍മാര്‍ജന പക്ഷാചരണത്തിന്റെ ഭാഗമായി ആരോഗ്യ കേന്ദ്രങ്ങള്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളും സ്‌ക്രീനിങ് പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.

date