Post Category
വോട്ടിംഗ് യന്ത്രങ്ങളെ പരിചയപ്പെടാം; ജില്ലയിൽ ഇ.വി.എം ഡെമോൺസ്ട്രേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു
2026ലെ കേരള നിയമസഭാ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവർത്തനം പൊതുജനങ്ങൾക്ക് നേരിട്ട് മനസ്സിലാക്കി കൊടുക്കുന്നതിനായി ആലപ്പുഴ കളക്ടറേറ്റിൽ ഇ.വി.എം ഡെമോൺസ്ട്രേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു.
വോട്ടിംഗ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തേണ്ട വിധം കൃത്യമായി മനസ്സിലാക്കുന്നതിനും വോട്ടർമാരിലെ ആശങ്കകൾ പരിഹരിക്കുന്നതിനുമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ജില്ലാ കളക്ടർ അലക്സ് വർഗീസ് കേന്ദ്രത്തിൽ സന്ദർശനം നടത്തി.
കളക്ടറേറ്റിലെ കേന്ദ്രത്തിന് പുറമെ, ജില്ലയിലെ എല്ലാ റിട്ടേണിംഗ് ഓഫീസർമാരുടെ ഓഫീസുകളിലും റവന്യൂ ഡിവിഷണൽ ഓഫീസുകളിലും ഇന്ന്(5) മുതൽ ഇത്തരത്തിലുള്ള ബോധവൽക്കരണ കേന്ദ്രങ്ങൾ സജ്ജമാകും.
date
- Log in to post comments