ആലപ്പുഴയ്ക്ക് വീണ്ടും പൊന്‍തൂവല്‍
എസ് ഐ ആർ- എല്ലാ നടപടികളും സംസ്ഥാനത്ത് ഒന്നാമതായി പൂര്‍ത്തിയാക്കി കുട്ടനാട് നിയോജക മണ്ഡലം
എസ് ഐ ആർ സംബന്ധിച്ച എല്ലാ നടപടികളും സംസ്ഥാനത്ത് തന്നെ ഒന്നാമതായി പൂര്‍ത്തിയാക്കി കുട്ടനാട് നിയോജക മണ്ഡലം.
എസ് ഐ ആർ കരട് വോട്ടര്‍ പട്ടികയില്‍ കുട്ടനാട് നിയോജക മണ്ഡലത്തില്‍ 150189 വോട്ടര്‍മാര്‍ ഉണ്ടായിരുന്നു. ഇതില്‍ 7057 വോട്ടര്‍മാരെ മാത്രമാണ് 2002 ലെ എസ് ഐ ആർ പട്ടികയുമായി ബന്ധപ്പെടുത്തുവാന്‍ കഴിയാതിരുന്നുള്ളൂ. അത്തരം വോട്ടര്‍മാരുടേയും ചെറിയ പൊരുത്തക്കേടുകൾ
ഉണ്ടായിരുന്ന 15323 വോട്ടര്‍മാരുടേയും ഹിയറിംഗ് നടത്തി, രേഖകള്‍ പരിശോധിച്ച് അപ്ലോഡ് ചെയ്ത് എസ് ഐ ആർ നടപടിക്രമങ്ങള്‍ മുഴുവന്‍ പൂര്‍ത്തീകരിച്ച സംസ്ഥാനത്തെ ആദ്യ നിയോജകമണ്ഡലമായി കുട്ടനാട്.
പരിശോധന പൂര്‍ത്തിയാക്കിയപ്പോള്‍ അന്തിമ വോട്ടര്‍ പട്ടികയിലേക്ക് യോഗ്യത നേടിയത് 149658 വോട്ടര്‍മാരും മരണപ്പെട്ടതും താമസം മാറിയതും മറ്റും മൂലം അയോഗ്യരാക്കപ്പെട്ടത് 531 വോട്ടര്‍മാരും ആണ്. കഠിന പ്രയത്നത്തിലൂടെ ഈ നേട്ടം സ്വന്തമാക്കിയതിന് പുറകിൽ പ്രവർത്തിച്ചത് കുട്ടനാട് ഇ ആർ ഒ യും പുഞ്ചസ്പെഷ്യല്‍ ഓഫീസറുമായ ജയശ്രീ ടി എസ്, കുട്ടനാട് എ ഇ ആർ ഒ യും കുട്ടനാട് തഹസില്‍ദാറുമായ പ്രീത പ്രതാപന്‍, കുട്ടനാട് താലൂക്കിലെ മുഴുവന്‍ ജീവനക്കാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവരാണ്.
- Log in to post comments