Post Category
കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍
കെല്‍ട്രോണില്‍ വിവിധ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത: ബിരുദം/പ്ലസ്ടു. പ്രിന്റ് മീഡിയ, ടെലിവിഷന്‍ ജേര്‍ണലിസം, ഡിജിറ്റല്‍ മീഡിയ, വാര്‍ത്താ അവതരണം, ആങ്കറിംഗ്, പബ്ലിക് റിലേഷന്‍സ്, പരസ്യം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കണ്ടന്റ് നിര്‍മാണം, വീഡിയോ ക്യാമറാ പരിശീലനം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കും. പഠനകാലയളവില്‍ അംഗീകൃത മാധ്യമസ്ഥാപനങ്ങളില്‍ പ്രായോഗിക പരിശീലനം, ഇന്റണ്‍ഷിപ്പ്, പ്ലേസ്മെന്റ് സപ്പോര്‍ട്ട് എന്നിവ ലഭ്യമാകും. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെല്‍ട്രോണ്‍ പരിശീലന കേന്ദ്രങ്ങളിലേക്കാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഫെബ്രുവരി 13. ഫോണ്‍: 9544958182.
date
- Log in to post comments