Skip to main content
..

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് ജില്ലാതല മത്സരം പ്രാക്കുളം എൻഎസ്എസ് എച്ച്എസ്എസും ഫാത്തിമ മാതാ നാഷണൽ കോളജും ഒന്നാമത് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് ജില്ലാതല മത്സരത്തില്‍

പ്രാക്കുളം എൻഎസ്എസ് എച്ച്എസ്എസും ഫാത്തിമ മാതാ നാഷണൽ കോളജും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫാത്തിമ മാതാ നാഷണൽ കോളജില്‍ സംഘടിപ്പിച്ച മത്സരത്തില്‍ സ്‌കൂള്‍തലത്തില്‍ 60 വിദ്യാർഥികളും കോളജ്തലത്തില്‍  നൂറോളം വിദ്യാർഥികളും പങ്കെടുത്തു. രാവിലെ പത്തിന് ആരംഭിച്ച മത്സരത്തില്‍ ആദ്യഘട്ടം 20 ചോദ്യങ്ങളടങ്ങിയ പ്രാഥമിക റൗണ്ടില്‍ നിന്നും തിരഞ്ഞെടുത്ത ആറ് ടീമുകള്‍ വീതമാണ് ഫൈനലില്‍ മത്സരിച്ചത്.

സ്‌കൂള്‍ തലത്തില്‍ പ്രാക്കുളം എൻഎസ്എസ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയായ എസ് ആർ ചിത്തിര, എട്ടാം ക്ലാസ് വിദ്യാർഥിയായ എസ് ആർ ചൈത്രേഷ് എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി. ഏരൂർ സർക്കാർ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർഥിയായ എ എസ് അഭിനവ്, എം എസ് വർഷ എന്നിവരടങ്ങിയ ടീമിന് രണ്ടാം സ്ഥാനവും കടയ്ക്കൽ സർക്കാർ എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ എസ് ആർ ആഗ്നേയ്, എസ് ആർ ചന്ദനു എന്നിവരടങ്ങിയ ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു. കോളജ് തലത്തിൽ ഫാത്തിമ മാതാ നാഷണൽ കോളജിലെ അനഘ ജോർളി, സൽമ നൗഷാദ് എന്നിവരടങ്ങിയ ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു.
ശാസ്താംകോട്ട കെഎസ്എംഡിബി  കോളജിലെ മുഹമ്മദ് അമാനുള്ള, എസ് നിവേദിത എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും നിലമേൽ എൻഎസ്എസ്  കോളജിലെ
എൻ റസീന, ഡിപി ശ്രേയസ് എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ജില്ലാ കലക്ടർ എൻ ദേവിദാസ് നിർവഹിച്ചു.  ഫാത്തിമ മാതാ നാഷണൽ കോളജ് പ്രിൻസിപ്പൾ ഡോ സിന്ധ്യാ കാതറിൻ മൈക്കൾ അധ്യക്ഷയായി. കൊളജിയേറ്റ് ഡെപ്യൂട്ടി ഡയറക്ടർ അനുരാധ, പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍  കെ ഐ ലാൽ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസർ എൽ ഹേമന്ത്കുമാർ, അധ്യാപകരായ സി ബി ഷെറിൻമോൾ, ഡോ. നിഷ തോമസ് തുടങ്ങിയവർ പങ്കെടുത്തു. ജി.കെ ആഗ്നേയ്  ക്വിസ് മാസ്റ്ററായി.

സംസ്ഥാനതലത്തില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലയില്‍ വിജയികളെ കണ്ടെത്തും. സംസ്ഥാനതലത്തിലെ സ്‌കൂള്‍തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മെമന്റോയും പ്രശസ്തി പത്രവും ലഭിക്കും. കോളേജ്തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും, മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും മെമന്റോ, പ്രശസ്തിപത്രം എന്നിവയും നല്‍കും.  

 

date