Post Category
സൗജന്യ ഇലക്ട്രിക് വാഹന സർവീസിങ് പരിശീലനം: ഒ.ബി.സി വിഭാഗക്കാർക്ക് അപേക്ഷിക്കാം
കേരള സംസ്ഥാന പിന്നാക്ക വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അസാപ്പ് കേരളയുടെ കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ സര്‍വീസിങ് സൗജന്യമായി പരിശീലിപ്പിക്കുന്നു. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ഉണ്ട് . അപേക്ഷകര്‍ നോണ്‍ ക്രീമി ലെയറില്‍ ഉള്‍പ്പെട്ട ഒബിസി വിഭാഗക്കാര്‍ ആയിരിക്കണം. അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാവുന്നതാണ്.അവസാന തീയതി ഫെബ്രുവരി 10. ഫോണ്‍: 9495999688
date
- Log in to post comments