ഹരിതകേരളം മിഷൻ: ഫോട്ടോഗ്രാഫി, റീൽസ് മത്സരങ്ങൾ; എൻട്രികൾ 17 വരെ സമർപ്പിക്കാം
ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫിയും റീൽസും ഉൾപ്പെടുന്ന മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
‘ഹരിതകേരളം; വെള്ളം, വൃത്തി, വിളവ്’ എന്ന വിഷയത്തെ ആസ്പദമാക്കി കേരളത്തിലെ പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളും ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പും ദൃശ്യരൂപത്തിൽ അവതരിപ്പിക്കുന്ന ഫോട്ടോകളും റീലുകളുമാണ് മത്സരത്തിനായി അയയ്ക്കേണ്ടത്. എൻട്രികൾക്കൊപ്പം ഹ്രസ്വ വിവരണവും ഉൾപ്പെടുത്താം.
ക്യാമറയിലും മൊബൈൽ ഫോണിലും പകർത്തിയ ചിത്രങ്ങളും റീലുകളും മത്സരത്തിന് സ്വീകരിക്കും. ഫോട്ടോഗ്രാഫി മത്സരവും റീൽ മത്സരവും പ്രത്യേകം സംഘടിപ്പിക്കുന്നതാണ്. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 17 വരെ എൻട്രികൾ ഓൺലൈനായി സമർപ്പിക്കാം. www.haritham.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് എൻട്രികൾ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം.
- Log in to post comments