Post Category
കെൽട്രോൺ മീഡിയ കോഴ്സുകൾ: അപേക്ഷ ക്ഷണിച്ചു*
കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ, 2026 അധ്യയന വർഷത്തെ വിവിധ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ജേണലിസം മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വരെയുള്ള വൈവിധ്യമാർന്ന വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. പ്രിന്റ് മീഡിയ, ടെലിവിഷൻ ജേണലിസം, ഡിജിറ്റൽ മീഡിയ, വാർത്താ അവതരണം, ആങ്കറിങ്, പബ്ലിക് റിലേഷൻസ്, അഡ്വർടൈസിംഗ്, എഐ അധിഷ്ഠിത കണ്ടന്റ് നിർമ്മാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ സമഗ്രമായ പരിശീലനം കോഴ്സിന്റെ ഭാഗമായി ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും പ്ലസ് ടു പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെൽട്രോൺ നോളഡ്ജ് സെന്ററുകളിലാണ് പരിശീലനം നടക്കുക.ഫെബ്രുവരി 13 വരെ അപേക്ഷകൾ സമർപ്പിക്കാം.
ഫോൺ : 9544958182
date
- Log in to post comments