Skip to main content

ഊർജ്ജസംരക്ഷണത്തിന്റെ പുത്തൻ ദിശകളുമായി 'ഊർജ്ജകേരള' രാജ്യാന്തര മേള കൊച്ചിയിൽ*

കേരള സർക്കാരിന്റെ ഊർജ്ജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്‌മെന്റ് സെന്ററിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന രാജ്യാന്തര ഊർജ്ജമേള 'ഊർജ്ജകേരള'യുടെ മൂന്നാം പതിപ്പിന് ഫെബ്രുവരി 7-ന് കൊച്ചിയിൽ തുടക്കമാകും. ഫെബ്രുവരി 7, 8, 9 തീയതികളിൽ കുഫോസ് ഓഡിറ്റോറിയത്തിലാണ് മേള നടക്കുന്നത്. സംസ്ഥാന ഊർജ്ജ സംരക്ഷണ പുരസ്കാര സമർപ്പണം, വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ, പാനൽ ചർച്ചകൾ എന്നിവയ്‌ക്കൊപ്പം സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാനതല മത്സരങ്ങളും മേളയുടെ ഭാഗമായി സംഘടിപ്പിക്കും

date