Skip to main content

എങ്ങനെ വോട്ട് ചെയ്യാം...? കാക്കനാട് സിവിൽ സ്റ്റേഷനിൽ ഇ.വി.എം ഡെമോൺസ്ട്രേഷൻ കേന്ദ്രം തുറന്നു

2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പൊതുജനങ്ങളുടെ വോട്ടിംഗ് സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കുന്നതിന് കാക്കനാട് സിവിൽ സ്റ്റേഷനിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം (ഇ.വി.എം) ഡെമോൺസ്ട്രേഷൻ കേന്ദ്രം തുറന്നു. ജില്ലാ കളക്ടർ ജി. പ്രിയങ്ക പ്രതീകാത്മകമായി വോട്ട് രേഖപ്പെടുത്തിക്കൊണ്ട്  സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. 

ഒരു പോളിംഗ് ബൂത്തിന് സമാനമായ രീതിയിൽ കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ്, രജിസ്റ്റർ എന്നിവ ഡെമോൺസ്ട്രേഷൻ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. എങ്ങനെയാണ് പോളിംഗ് ബൂത്തിൽ പ്രവേശിക്കേണ്ടത്, ഇ.വി.എമ്മിൽ എങ്ങനെ വോട്ട് രേഖപ്പെടുത്താം, വി.വി.പാറ്റ് യന്ത്രത്തിന്റെ പ്രവർത്തനം തുടങ്ങിയ കാര്യങ്ങൾ കൃത്യമായി  കേന്ദ്രത്തിൽ നിന്ന് പൊതുജങ്ങൾക്ക് മനസ്സിലാക്കാം.

ചടങ്ങിൽ കണയന്നൂർ താലൂക്ക് തഹസിൽദാർ  ഡി. വിനോദ്, ഇലക്ഷൻ ജൂനിയർ സൂപ്രണ്ടന്റ് കെ.പി പോൾ, ഇലക്ഷൻ ഹെഡ് ക്ലർക്കുമാരായ ശരത് ഗോപി, ടി.എം അബ്‌ദുൾ ജബ്ബാർ, സീനിയർ ക്ലർക്ക് ഇ.ആർ മനൂഷ്, ടെക്നിക്കൽ അസിസ്റ്റന്റ് സിയാദ് സലിം എന്നിവർ പങ്കെടുത്തു.

date