Skip to main content

കണക്ട് ടു പദ്ധതിയിലേക്ക് അപേക്ഷിക്കാം

നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും പി എസ് സി, യു പി എസ് സി, എസ് എസ് സി, എസ് എസ് ബി, ബാങ്ക്, റെയിൽവേ മറ്റു മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കും പ്രതിമാസം ആയിരം രൂപ സാമ്പത്തിക സഹായം നൽകുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/വി എച്ച് എസ് സി / ഐടിഐ/ ഡിപ്ലോമ/ ഡിഗ്രി വിജയത്തിനുശേഷം വിവിധ ജോലികൾക്ക് വേണ്ടിയോ മത്സര പരീക്ഷകൾക്ക് വേണ്ടിയോ തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. 

കുടുംബ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ കവിയാത്ത പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. www.eemployment.kerala.gov.in പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.  നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർ പരിശീലന സ്ഥാപന മേധാവി നൽകുന്ന സർട്ടിഫിക്കറ്റ്/ സത്യവാങ്മൂലം എന്നിവയും മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ പരീക്ഷയ്ക്ക് അപേക്ഷിച്ച വിവരം എന്നിവയും സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുമായി ബന്ധപ്പെടുക. 

ഫോൺ: 0484 2422458

date