Post Category
യുവജന കമ്മീഷൻ ദേശീയ സെമിനാർ : അപേക്ഷ ക്ഷണിച്ചു
സംസ്ഥാന യുവജന കമ്മീഷൻ ഫെബ്രുവരി അവസാന വാരം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 'യുവജന ക്ഷേമവും ജീവിതശൈലീ മാറ്റങ്ങളും' എന്ന വിഷയത്തിലുള്ള ദേശീയ സെമിനാറിലേക്ക് അപേക്ഷ ക്ഷണിച്ചു.18-നും 40-നും മധ്യേ പ്രായമുള്ളവർക്ക് ഫെബ്രുവരി 18 വരെ അപേക്ഷിക്കാം.
മികച്ച പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നവർക്കും അക്കാദമിക്ക് മികവുള്ളവർക്കും മുൻഗണന ലഭിക്കും.താല്പര്യമുള്ളവർ ഫോട്ടോ സഹിതമുള്ള ബയോഡേറ്റയും പ്രബന്ധസംഗ്രഹവും ksycyouthseminar@gmail.com എന്ന മെയിലിലോ, വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ ,വികാസ് ഭവൻ,പി.എം.ജി തിരുവനന്തപുരം - 33) ,നേരിട്ടോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ഫോൺ : 8086987262, 0471-2308630
date
- Log in to post comments