Skip to main content

രുചി വൈവിധ്യങ്ങളും ഉൽപ്പന്നങ്ങളുമായി 'കുടുംബശ്രീ അങ്ങാടി' ഫോർട്ട് കൊച്ചിയിൽ ഇന്ന്(ഫെബ്രുവരി 7) മുതൽ

മേയർ വികെ മിനിമോൾ ഉദ്ഘാടനം നിർവഹിക്കും

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ദീൻ ദയാൽ അന്ത്യോദയ യോജനയുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'കുടുംബശ്രീ അങ്ങാടി' ഉൽപന്ന-ഭക്ഷ്യ വിപണന മേളയ്ക്ക് ശനിയാഴ്ച (ഫെബ്രുവരി 7) തുടക്കമാകും. ഫെബ്രുവരി 11 വരെ ഫോർട്ട് കൊച്ചി യു.പി.എ.ഡി അങ്കണത്തിലാണ് മേള നടക്കുന്നത്.

വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ കൊച്ചി മേയർ അഡ്വ. വി കെ മിനിമോൾ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. മേളയിലെ സ്റ്റാളുകളുടെ ഉദ്‌ഘാടനം ഡെപ്യൂട്ടി മേയർ ദീപക് ജോയിയും, ഫുഡ്‌ കോർട്ട് ഉദ്ഘാടനം സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ആന്റണി പൈനുത്തറയും നിർവഹിക്കും.  ഡിവിഷൻ കൗൺസിലർ ഷൈനി മാത്യൂസ് ചടങ്ങിൽ അദ്ധ്യക്ഷയാകും.

ജില്ലാ മിഷൻ കോ ഓഡിനേറ്റർ ടി എം റജീന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷാകൃത സുരേഷ് ബാബു, കെ എ മനാഫ്,  അഡ്വ. പി എം നസീമ, സീന ടീച്ചർ, ടി കെ അഷറഫ്, ജിസ്മി ജെറാൾഡ്, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി പി എച്ച് ഷിബു, കുടുംബശ്രീ അസിസ്റ്റന്റ് ഡിസ്ട്ര‌ിക് മിഷൻ കോർഡിനേറ്റർ എം ഡി സന്തോഷ്, സിഡിഎസ് ചെയർപേഴ്സൺമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. 

ഫെബ്രുവരി 11-ന് നടക്കുന്ന സമാപന സമ്മേളനം കെ.ജെ മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും.

കുടുംബശ്രീ സംരംഭകർ ഒരുക്കുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും മേളയുടെ പ്രധാന ആകർഷണമാണ്. കൂടാതെ, രുചികരമായ വിഭവങ്ങൾ ലഭ്യമാകുന്ന ഫുഡ് കോർട്ടും കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

date