Skip to main content

കൊച്ചിൻ ഇഞ്ചിയുടെയും ആലപ്പി മഞ്ഞളിന്റെയും പുനരുജ്ജീവന സെമിനാറിന് തുടക്കമായി

പ്രശസ്തമായ കൊച്ചിൻ ഇഞ്ചി, ആലപ്പി മഞ്ഞൾ എന്നിവയുടെ ഉത്പാദനവും പുനരുജ്ജീവനവും ലക്ഷ്യമിട്ട് കേരള കാർഷിക സർവകലാശാലയും അടക്ക സുഗന്ധവിള വികസന ഡയറക്ടറേറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ സെമിനാറിന് തുടക്കമായി.സെമിനാറിന്റെ ഉദ്ഘാടനം കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറും അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണറുമായ ഡോ. ബി. അശോക്  നിർവഹിച്ചു. മികച്ചയിനം കൊച്ചിൻ ഇഞ്ചി, ആലപ്പി മഞ്ഞൾ എന്നിവയുടെ വിത്തുകൾ ചടങ്ങിൽ  എഫ്.പി.ഒ.കൾക്ക് (ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനേസേഷന്‍) കൈമാറി. ഗവേഷണ പദ്ധതിയുടെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവെച്ച കർഷകരായ ആശാ തങ്കച്ചൻ, പി. ജെ. ജോസഫ്, ബേബി സിറിയക് എന്നിവരെ ചടങ്ങിൽ ആദരിച്ചു.ഇഞ്ചി, മഞ്ഞൾ കൃഷി
എന്നിവയുടെ ശാസ്ത്രീയ പരിപാലന മുറകളെ ആസ്പദമാക്കി വിവിധ സാങ്കേതിക സെഷനുകളും നടന്നു

സർവകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ. കെ. എൻ. അനിത്ത് അധ്യക്ഷനായ ചടങ്ങിൽ അടക്ക സുഗന്ധവിള വികസന ഡയറക്ടറേറ്റ് ഡയറക്ടർ ഡോ. ഹോമി ചെറിയാൻ, വെള്ളാനിക്കര കാർഷിക കോളേജ് റിട്ട. ഡീൻ ഡോ. മിനി രാജ്, എറണാകുളം പ്രിൻസിപ്പൽ കൃഷി ഓഫീസർ സഞ്ജു സൂസൻ മാത്യു, വേൾഡ് സ്പൈസസ് ഓർഗനൈസേഷൻ പ്രസിഡന്റ് ഡോ. രാംകുമാർ, സുഗന്ധവ്യഞ്ജന വ്യാപാരികൾ, വ്യവസായികൾ, ശാസ്ത്രജ്ഞർ, കർഷകർ എന്നിവർ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സെമിനാർ ഇന്ന് സമാപിക്കും.

date