Skip to main content
പത്തനംതിട്ട കളക്ടറേറ്റില്‍ തയ്യാറാക്കിയിരിക്കുന്ന ആരോഗ്യ ബോധവല്‍ക്കരണസന്ദേശ ഫോട്ടോ പ്രദര്‍ശനം

ഹെല്‍ത്തി കേരള' ഫീല്‍ഡ്  കാമ്പയിന്‍: ജില്ലാതല പ്രദര്‍ശനത്തിന് തുടക്കം

ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം, ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പത്തനംതിട്ട കളക്ടറേറ്റില്‍ തയ്യാറാക്കിയിരിക്കുന്ന ആരോഗ്യ ബോധവല്‍ക്കരണസന്ദേശ ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം  അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. ജ്യോതി നിര്‍വഹിച്ചു. കളക്ടറേറ്റില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക്  വിവിധ ആരോഗ്യസേവനങ്ങളെക്കുറിച്ച് അറിയാനും ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനും  ഉതകുന്ന സന്ദേശമാണ് പ്രദര്‍ശനത്തിലുള്ളത്. ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. ടി ജോണ്‍ , ഡെപ്യൂട്ടി ഡി.എം. ഒ മാരായ ഡോ. ഐപ്പ് ജോസഫ്, ഡോ. കെ ജീവന്‍, ഡെപ്യൂട്ടി മാസ് എജ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എം പി ബിജുകുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ഫെബ്രുവരി ആദ്യവാരം ആരംഭിച്ച്  മാര്‍ച്ച് ആദ്യവാരം പ്രദര്‍ശനം അവസാനിക്കും. ജില്ലയിലുടനീളം ഹെല്‍ത്തി കേരള  ഫീല്‍ഡ് കാമ്പയിന്‍ വാഹനം പര്യടനവുമുണ്ട്. ഹെല്‍ത്തി കേരള ഫീല്‍ഡ് കാമ്പയിനോട് അനുബന്ധിച്ച് ജില്ലയിലെ വിവിധ ആരോഗ്യ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ സ്ഥാപനങ്ങളില്‍ പ്രദര്‍ശനം, ആരോഗ്യ പരിശോധന, വെല്‍നസ് സെഷന്‍, ബോധവല്‍ക്കരണ പരിപാടി എന്നിവയും നടത്തുന്നു.   ജീവിതശൈലി രോഗ പരിശോധന, ഏതെല്ലാം കേന്ദ്രങ്ങളില്‍ വിവിധ ആരോഗ്യ പരിശോധന നടത്താം, വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാകുന്ന സേവനം, ജില്ലയിലെ ആരോഗ്യ മേഖലയില്‍ ഉണ്ടായ വികസന പ്രവര്‍ത്തനം എന്നിവ ഉള്‍ക്കൊള്ളിച്ച് വീഡിയോ, പോസ്റ്റര്‍ എന്നിവയുടെ പ്രചരണവും ആരോഗ്യ സന്ദേശയാത്ര വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.

 

date