Skip to main content

കോന്നി- വെട്ടൂര്‍- കൊന്നപ്പാറ റോഡ് ഉദ്ഘാടനം ഫെബ്രുവരി 11ന് 

ആറു കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കോന്നി- വെട്ടൂര്‍- കൊന്നപ്പാറ റോഡ് ഉദ്ഘാടനം ഫെബ്രുവരി 11 ന്  വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെട്ടൂര്‍ ജംഗ്ഷനില്‍ നിര്‍വഹിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. കെ യു ജനീഷ് കുമാര്‍ എംഎല്‍എ ശിലാഫലക അനാഛാദനം നടത്തും. കോന്നി മെഡിക്കല്‍ കൊളജിലേക്കും ശബരിമല തീര്‍ഥാടകര്‍ക്കും ഏറെ പ്രയോജനകരമാകുന്ന റോഡ് ബി. സി സാങ്കേതിക വിദ്യയിലാണ് നിര്‍മിച്ചത്.
ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം വി അമ്പിളി, എസ് സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും. പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയര്‍ അജിത്ത് രാമചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

date