സൈബര്‍ ക്രിമിനലുകള്‍ ടെക്നോ സ്മാര്‍ട്ട്: ഇന്റര്‍നെറ്റ് അവബോധം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് ജില്ലാ കളക്ടര്‍
സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് സൈബര്‍ യുഗത്തില്‍ അപകടകരമാണെന്ന് ജില്ലാ കളക്ടര്‍ വി.ആര്. വിനോദ്. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എന്‍.ഐ.സി സംഘടിപ്പിച്ച സുരക്ഷിത ഇന്റര്‍നെറ്റ് ജില്ലാതല ട്രെയിനിങ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.
സൈബര്‍ ക്രിമിനലുകള്‍ ടെക്നോ സ്മാര്‍ട്ടാണ്. സൈബര്‍ ക്രൈമുകളില്‍ റിസര്‍ച്ച് ചെയ്യുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ വരെയുണ്ട്. ഇക്കാലത്ത് ഇന്റര്‍നെറ്റ് അവബോധവും സുരക്ഷയും ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ജില്ലയില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അറസ്റ്റിലാകുന്നത് 19 നും 20 നും ഇടയിലുള്ള കുട്ടികളാണെന്നും കളക്ടര്‍ പറഞ്ഞു.
പരിപാടിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സുരക്ഷിത ഉപയോഗവും എന്ന വിഷയത്തില്‍ മലപ്പുറം സൈബര്‍ സെല്‍ ഇന്‍സ്പെക്ടര്‍ ബിജു കെ.പട്ടത്ത് ക്ലാസ് എടുത്തു. എ.ഐ ടൂളുകള്‍ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്ന് അദ്ദേഹം വിശദീകരിച്ചു. ശക്തമായ പാസ് വേര്‍ഡുകള്‍ സെറ്റ് ചെയ്യാനും കുട്ടികളുടെ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പേരെന്റല്‍ കണ്ട്രോള് സംവിധാനവും അദ്ദേഹം വിശദീകരിച്ചു.
ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് സുരക്ഷിത ഇന്റര്‍നെറ്റ് ദിനമായി ആചരിക്കുന്നത്. എന്‍.ഐ.സി ഓഫീസര്‍ സഹന, എന്‍.ഐ.സി സ്റ്റാഫുകള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments