ഭൗതിക സാഹചര്യത്തിനൊപ്പം കുട്ടികളുടെ അക്കാദമിക് നിലവാരവും ഉയരണം : മന്ത്രി വി ശിവന്‍കുട്ടി
വടശ്ശേരിക്കര സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന് പുതിയ കെട്ടിടം
ഭൗതിക സാഹചര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം കുട്ടികളുടെ അക്കാദമിക് നിലവാരവും ഉയര്‍ത്തുകയാണ്
സര്‍ക്കാര്‍ ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വടശ്ശേരിക്കര സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിന് സബ്ജക്ട് മിനിമം പദ്ധതി നടപ്പാക്കി. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ കുട്ടികള്‍ക്ക് ഓരോ വിഷയത്തിലും മിനിമം അറിവ് ഉറപ്പാക്കുകയാണ് ലക്ഷ്യം.
വരും വര്‍ഷങ്ങളില്‍ സ്‌കൂള്‍ കെട്ടിടം കൂടുതല്‍ ഹൈടെക് ആകുകയും മൂന്ന് നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളില്‍ ലിഫ്റ്റും റാംപും നിര്‍ബന്ധമാക്കുകയും ചെയ്യും. ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്സ് പോലുള്ള പദ്ധതി സജീവമാക്കി.
ലോകത്തോടൊപ്പം നടക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുവാന്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മേഖലയില്‍ അത്ഭുതം സൃഷ്ടിക്കാന്‍ സര്‍ക്കാരിന് സാധിച്ചതായി അധ്യക്ഷന്‍ പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. സംസ്ഥാനത്തിനാകെ മാതൃകയാകുന്ന വൈജ്ഞാനിക മുന്നേറ്റമായി റാന്നി നോളജ് വില്ലേജ് പദ്ധതി മാറി. കുട്ടികളുടെ അഭിരുചി കണ്ടെത്തല്‍, സൗജന്യ പി എസ് സി കോച്ചിംഗ് അക്കാദമി, മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിംഗ് സെന്റര്‍, ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി നിരവധി പ്രവര്‍ത്തനം നോളജ് വില്ലേജ് പദ്ധതിയിലൂടെ നടപ്പാക്കി. റാന്നിയിലെ ആദ്യത്തെ നഴ്സിംഗ് കോളേജ് ആയിരൂരില്‍ ആരംഭിക്കുന്നതിനു പ്രാഥമിക അനുമതി ലഭിച്ചതായും എംഎല്‍എ കൂട്ടിചേര്‍ത്തു.
വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്ന സൂസന്‍ ജേക്കബ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി ആര്‍ അനില, വിദ്യാകരണം ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എ കെ പ്രകാശ്, വടശ്ശേരിക്കര സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ പ്രധാന അധ്യാപിക പി ബിന്ദു മോള്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments