Post Category
കോര്‍ഡിനേറ്റര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ വിജ്ഞാനവാടികളില്‍ കോര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45. പട്ടികജാതി വികസന വകുപ്പിലോ മറ്റു സര്‍ക്കാര്‍ വകുപ്പിലോ ഫീല്‍ഡ് പ്രവര്‍ത്തകരായി പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. നിയമന കാലാവധി ഒരു വര്‍ഷം. പ്രതിമാസം ഓണറേറിയം 8000 രൂപ.
നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഫെബ്രുവരി 20. സ്വന്തം ജില്ലയില്‍ മാത്രമേ അപേക്ഷിക്കാവൂ. ഫോണ്‍ : 0468 2322712.
date
- Log in to post comments