Post Category
കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഫെബ്രുവരി 17, 18, 19 തീയതികളിൽ രാവിലെ 9 മുതൽ തൃശ്ശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ കർഷകരുടെ അപേക്ഷയിന്മേൽ ഓൺലൈൻ സിറ്റിംഗ് നടത്തുന്നു. എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ നടത്തുന്ന സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. സിറ്റിംഗിൽ ഹാജരാകുന്നതിനായി നോട്ടീസ് ലഭിച്ചവർ മതിയായ രേഖകൾ സഹിതം പങ്കെടുക്കണം.
പി.എൻ.എക്സ്. 624/2026
date
- Log in to post comments