Skip to main content

വിഷൻ 2031 ഫോട്ടോ പ്രദർശനത്തിന് തുടക്കം

വിഷൻ 2031 അന്താരാഷ്ട്ര  കോൺഫറൻസിന്റെ ഭാഗമായി പ്ലാനിങ് ബോർഡ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദർശനത്തിന് കനകക്കുന്നിൽ തുടക്കമായി. പ്ലാനിങ് ബോർഡ് ചെയർപേഴ്‌സൺ പ്രൊഫ. വി കെ രാമചന്ദ്രൻ പ്രദർശനം ഉൽഘാടനം ചെയ്തു.

പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ശേഖരത്തിലുള്ളതും കേരളത്തിന്റെ വികസന  ചരിത്രത്തിലെ സുപ്രധാന ഘട്ടങ്ങൾ അടയാളപ്പെടുത്തുന്നതുമായ  29 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.

സംസ്ഥാനത്തെ ആദ്യ മന്ത്രിസഭയുടെ ചിത്രങ്ങൾ മുതൽ ലൈഫ്, വാട്ടർ മെട്രോ, കുതിരാൻ തുരങ്കം തുടങ്ങിയ സുപ്രധാന വികസന പദ്ധതികളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

 ഫെബ്രുവരി 17 വരെ തിരുവനന്തപുരത്ത് നടക്കുന്ന വിഷൻ 2031 അന്താരാഷ്ട്ര സമ്മേളനത്തിൽ  വിവിധ മേഖലകളിലെ ദേശീയ അന്തർദേശീയ വിദഗ്ധർ പങ്കെടുക്കും.

പ്ലാനിങ് ബോർഡ് മെമ്പർ സെക്രട്ടറി ശർമിള മേരി ജോസഫ്, പബ്ലിക് റിലേഷൻസ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി  വി സുഭാഷ്, വിഷൻ 2031 ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി അരുൺ എസ് നായർപബ്ലിക് റിലേഷൻസ് വകുപ്പ് അഡിഷണൽ ഡയറക്ടർ കെ ജി സന്തോഷ്, പ്ലാനിങ് ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പി.എൻ.എക്സ്. 681/2026

date