Post Category
ഇന്റർകോളേജിയറ്റ് അത് ലറ്റിക് മീറ്റ് ഇന്ന്(16.02.2026)
എ. പി. ജെ. അബ്ദുൽ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ എട്ടാമത് ഇന്റർകോളേജിയേറ്റ് അത് ലറ്റിക് മീറ്റിന് ഇന്ന് തുടക്കമാവും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായി നടക്കുന്ന മീറ്റിൽ 80 കോളേജുകളിൽ നിന്നായി 1700 അത് ലറ്റുകൾ പങ്കെടുക്കും.
മീറ്റിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 6.15-ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സിസാ തോമസ് നിർവഹിക്കും. മേള 18ന് സമാപിക്കും.
date
- Log in to post comments