Skip to main content
എന്‍.ടി.ടി.എഫ് പരിശീലന കേന്ദ്രം സന്ദര്‍ശിച്ചു

എന്‍.ടി.ടി.എഫ് പരിശീലന കേന്ദ്രം സന്ദര്‍ശിച്ചു

 

പാലയാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന്‍ (എന്‍.ടി.ടി.എഫ്) പരിശീലന കേന്ദ്രം നബാര്‍ഡ് ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു. നബാര്‍ഡ് കേരള റീജിയണല്‍ ഓഫീസ് ചീഫ് ജനറല്‍ മാനേജര്‍ നാഗേഷ് കുമാര്‍ അനുമല, കണ്ണൂര്‍ ജില്ലാ ഡെവലപ്‌മെന്റ് മാനേജര്‍ ജിഷിമോന്‍ എന്നിവരാണ് സന്ദര്‍ശനം നടത്തിയത്.

എന്‍.ടി.ടി.എഫില്‍ നടപ്പിലാക്കി വരുന്ന വിവിധ കോഴ്‌സുകളുടെ പരിശീലന രീതികളും ക്യാമ്പസ് പ്ലേസ്‌മെന്റ് സംവിധാനങ്ങളും സംഘം വിലയിരുത്തി. അത്യാധുനിക സംവിധാനങ്ങളുള്ള സി.എന്‍.സി മെഷീനുകള്‍, ത്രീഡി പ്രിന്റിംഗ് യൂണിറ്റുകള്‍ ഉള്‍പ്പെടുന്ന മെക്കാനിക്കല്‍ ഷോപ്പ് ഫ്ളോറും റോബോട്ടിക്സ്, ഐ.ഒ.ടി, ഓട്ടോമേഷന്‍ ലാബുകളും സംഘം സന്ദര്‍ശിച്ചു. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന സി.എന്‍.സി മെഷിനിസ്റ്റ് കോഴ്സില്‍ പരിശീലനം നേടുന്ന വിദ്യാര്‍ഥികളുമായി സംവദിച്ചു.

എന്‍.ടി.ടി.എഫ് അക്കാദമിക് ഹെഡ് ആര്‍ അയ്യപ്പന്‍, പ്രിന്‍സിപ്പല്‍  വി.എം സരസ്വതി, വൈസ് പ്രിന്‍സിപ്പല്‍മാരായ വി.കെ രാധാകൃഷ്ണന്‍, എ രണ്‍ധീര്‍, എന്‍.ടി.ടി.എഫ് സീനിയര്‍ ഓഫീസര്‍ വികാസ് പലേരി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

date