Skip to main content

ജില്ലാതല അറിയിപ്പുകള്‍ 

 

സീറ്റ് ഒഴിവ്

സ്‌കോള്‍ കേരള നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്‍ഡ് സ്‌പോര്‍ട്‌സ് യോഗ കോഴ്‌സില്‍ സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് www.scolekerala.org എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ ജി വി എച്ച് എസ് എസ് സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ജൂബിലി ഹാളിലെ സ്‌കോള്‍ കേരള ജില്ലാ കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 9847237947, 9446680377

ഓണ്‍ലൈന്‍ ക്വിസ് മത്സരം

കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം മൈ ഭാരത് പോര്‍ട്ടല്‍ വഴി നടത്തുന്ന മൈ ഭാരത് ബഡ്ജറ്റ് ക്വസ്റ്റ് പരിപാടിയിലേക്ക് 15 നും 29 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മേരാ യുവ ഭാരത് https://mybharat.gov.in/ പോര്‍ട്ടല്‍ വഴി നടക്കുന്ന ക്വിസ് മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ കേന്ദ്ര ബജറ്റിനെ ആസ്പദമാക്കിയാണ് മത്സരം. വിജയികളാകുന്നവര്‍ക്ക് ഉപന്യാസ രചനാ മത്സരത്തിലേക്ക് യോഗ്യത ലഭിക്കും. ഉപന്യാസ രചനാ മത്സരത്തില്‍ സംസ്ഥാനതല വിജയികളാകുന്നവര്‍ക്ക് കേന്ദ്ര ബജറ്റിനെ ആസ്പദമാക്കി പ്രധാനമന്ത്രിയുമായി ഓണ്‍ലൈന്‍ സംവാദത്തിന് അവസരം ലഭിക്കും. ഫോണ്‍: 8921255501  

മാധ്യമ കോഴ്‌സുകള്‍

കെല്‍ട്രോണ്‍ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് പരിശീലന കേന്ദ്രങ്ങളില്‍ വിവിധ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും പ്ലസ് ടു കഴിഞ്ഞവര്‍ക്കും അനുയോജ്യമായ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പ്രിന്റ് മീഡിയ, ടെലിവിഷന്‍ ജേര്‍ണലിസം, ഡിജിറ്റല്‍ മീഡിയ, വാര്‍ത്താ അവതരണം, ആങ്കറിംഗ്, പബ്ലിക് റിലേഷന്‍, അഡ്വര്‍ടൈസിംഗ്, എ ഐ അധിഷ്ഠിത കണ്ടന്റ് നിര്‍മാണം, വീഡിയോ ക്യാമറാ പരിശീലനം, വീഡിയോ എഡിറ്റിംഗ് കോഴ്സുകളിലേക്ക് ഫെബ്രുവരി 13 വരെ അപേക്ഷിക്കാം. പഠനകാലയളവില്‍ അംഗീകൃത മാധ്യമ സ്ഥാപനങ്ങളില്‍ പ്രായോഗിക പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സപ്പോര്‍ട്ട് എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ഫോണ്‍: 9544958182

date