Skip to main content

സൗജന്യ മെന്‍സ്ട്രുവല്‍ കപ്പ് വിതരണ ക്യാമ്പയിന്‍; ബോധവല്‍കരണ പരിപാടി ഫെബ്രുവരി ഒന്‍പത് മുതല്‍ 

 
ഹരിതകേരളം ജില്ലാ മിഷന്റെ സൗജന്യ മെന്‍സ്ട്രുവല്‍ കപ്പ് വിതരണ ക്യാമ്പയിനുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടി ഫെബ്രുവരി ഒമ്പതിന് ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്മാരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ക്യാമ്പയിന്‍ ആരംഭിക്കുക. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ വിദ്യാലയങ്ങള്‍, കോളേജുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. 

ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനീഷ് അധ്യക്ഷനായി. ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ പദ്ധതി വിശദീകരണം നടത്തി. പാരിസ്ഥിതിക സുസ്ഥിരതയും ആര്‍ത്തവ ശുചിത്വവും എന്ന വിഷയത്തില്‍ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ടി ശോഭ, മെന്‍സ്ട്രല്‍ കപ്പ് ഉപയോഗവുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങളെക്കുറിച്ച് ഡി.എം.ഒ ഓഫീസ് അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഡോ. രമ്യ എന്നിവര്‍ ക്ലാസെടുത്തു.

മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്യഭാമ, വിദ്യാകിരണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.സി സുധീര്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സുനില്‍ കുമാര്‍, ശുചിത്വമിഷന്‍ എ.ഡി.എം.സി ജയശ്രീ, ബ്ലോക്ക് കോ-ഓഡിനേറ്റര്‍ രജുല എന്നിവര്‍ പങ്കെടുത്തു.

date