Skip to main content
സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം: പൊതുകൂട്ടായ്മ വിവര ശേഖരണത്തിന് തുടക്കം 

സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം: പൊതുകൂട്ടായ്മ വിവര ശേഖരണത്തിന് തുടക്കം 

 

സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും നൽകാൻ ജനങ്ങളുടെ അഭിപ്രായങ്ങൾ ആരായാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടമായി പൊതുകൂട്ടായ്മ വിവരശേഖരണത്തിന് തുടക്കം. കല്യാശ്ശേരി മണ്ഡലത്തിലെ കുഞ്ഞിമംഗലം പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മയിൽ നിന്നാണ് വിവരശേഖരണത്തിന് തുടക്കമായത്. 

ഗൃഹ സന്ദർശനത്തിലൂടെയുള്ള അഭിപ്രായ ശേഖരണമായിരുന്നു സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന്റെ ആദ്യഘട്ടം. രണ്ടാമത്തെ ഘട്ടമായി പൊതുകൂട്ടായ്മ യിൽ നിന്നുള്ള വിവര ശേഖരണം. തൊഴിലുറപ്പിൽ കാർഷിക മേഖല ഉൾപ്പെടുത്തുക, സ്ത്രീ സുരക്ഷാ പെൻഷൻ ബിപിഎൽ/എപിഎൽ മാനദണ്ഡം നോക്കാതെ തൊഴിൽരഹിതരായ എല്ലാ സ്ത്രീകൾക്കും നൽകുക, കണ്ണൂർ ജില്ലയിൽ കൂടുതൽ ഐടി യുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ആരംഭിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പങ്കെടുത്തവർ മുന്നോട്ട് വച്ചത്. 

കുഞ്ഞിമംഗലം പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ചാർജ് ഓഫീസർ ഡോ. ഷഹീൻ മുഹമ്മദ്, ടി.വി.വിജയൻ, കെ.പ്രസാദ്, എ.ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.

date