Skip to main content
റോഡ് സുരക്ഷാ സന്ദേശവുമായി  മോട്ടു 

റോഡ് സുരക്ഷാ സന്ദേശവുമായി  മോട്ടു 

പ്രദർശന മേളയിൽറോഡ് സുരക്ഷ സന്ദേശം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ  മോട്ടോർവാഹന വകുപ്പിൻ്റെ റോഡ് സുരക്ഷ ഭാഗ്യ ചിഹ്നമായ മോട്ടു ധർമശാലയിലെ പ്രദർശന വിപണന മേളയിലെത്തിയത് കൗതുകമായി.

റോഡ് സുരക്ഷയെ കുറിച്ചും നിയമങ്ങളേക്കുറിച്ചും
 ചോദ്യങ്ങളുമായി  മോട്ടു ആളുകളെ കൈയിലെടുത്തു.  ശരിയായ ഉത്തരം പറഞ്ഞവർക്ക് സമ്മാനവും നൽകി.

 പ്രദർശന വിപണന മേളയിൽ  മോട്ടോർവാഹന വകുപ്പിൻ്റെ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന സ്റ്റാളും മേളയിൽ ഒരുക്കിയിട്ടുണ്ട്.  പൊതുജനങ്ങളുടെ സംശയ നിവാരണം മാത്രമല്ല കോടതിയിലേക്ക് മാറ്റപ്പെട്ടതുൾപ്പെടെയുള്ള
മോട്ടോർ വാഹന വകുപ്പിൻ്റെ എല്ലാവിധ ചെല്ലാനുകളും  തീർപ്പാക്കുന്നതിനുള്ള സൗകര്യം സ്റ്റാളിലുണ്ട്.

date