Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

ധനസഹായത്തിന് അപേക്ഷിക്കാം
 
സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 2025-26 അധ്യയന വര്‍ഷം ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളെ മുടങ്ങാതെ സ്‌കൂളില്‍ അയക്കുന്ന രക്ഷിതാക്കള്‍ക്കുള്ള ധനസഹായം നല്‍കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2025 ജൂണ്‍ മുതല്‍ 2026 ജനുവരി 31 വരെയുള്ള കാലയളവില്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളില്‍ 75 ശതമാനത്തില്‍ കൂടുതല്‍ ഹാജരുള്ളവരുടെ ലിസ്റ്റ്, ഹാജര്‍ ശതമാനം, സ്ഥാപന വിവരങ്ങള്‍, രക്ഷിതാക്കളുടെ പേര്, രക്ഷിതാവിന്റെ പേരിലുള്ള ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫെബ്രുവരി 20 നകം ഐ.ടി.ഡി.പി കണ്ണൂര്‍ ഓഫീസിലോ ഇരിട്ടി പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബല്‍ അക്‌സ്റ്റെന്‍ഷന്‍ ഓഫീസിലോ /സൈറ്റ് മാനേജര്‍ ആറളം ഓഫീസിലോ ലഭ്യമാക്കണം. വിവരങ്ങള്‍ സ്‌പ്രെഡ്ഷീറ്റില്‍ തയ്യാറാക്കി kannuritdp2021@gmail.com എന്ന മെയില്‍ ഐ.ഡി യില്‍ കൂടി ലഭ്യമാക്കണം. ഫോണ്‍ : 04972700357

കാത്ത് ലാബ് ടെക്നീഷ്യന്‍ ഒഴിവ്

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്ആശുപത്രിയിലെ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്)-ക്ക് കീഴില്‍ കാത്ത് ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സയന്‍സ് വിഷയത്തില്‍ പ്ലസ്ടു, കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജിയില്‍ ഡിഗ്രി (ബി.സി.വി.ടി), അല്ലെങ്കില്‍ ഡിപ്ലോമ(ഡി.സി.വി.ടി) എന്നിവയാണ് യോഗ്യത. ബി.സി.വി.ടി കഴിഞ്ഞവര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തെയും ഡി.സി.വി.ടി കഴിഞ്ഞവര്‍ക്ക് കുറഞ്ഞത് രണ്ടുവര്‍ഷത്തേയും പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്. സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചുള്ള പ്രായപരിധി ബാധകമാണ്. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതംഫെബ്രുവരി 18ന് രാവിലെ 10മ ണിക്ക്കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്ആശുപത്രിസൂപ്രണ്ട് ഓഫീസില്‍ നടക്കുന്നവാക്ക് ഇന്‍ ഇന്റര്‍വ്യൂവിന്നേരിട്ട് ഹാജരാകണം. വിശദാംശങ്ങള്‍  gmckannur.edu.inഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസര്‍ നിയമനം 

കണ്ണൂര്‍ ഗവ: ആയുര്‍വേദ കോളേജില്‍ ഒഴിവുള്ള എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസര്‍ (അലോപ്പതി) തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ് ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, ടി.സി.എം.സി രജിസ്‌ട്രേഷന്‍, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതംഫെബ്രുവരി 25 ന് രാവിലെ 11മണിക്ക്  ഗവ.ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യുവിന് എത്തണം. ഫോണ്‍: 0497- 2800167

ഭിന്നശേഷി അധ്യാപക അഭിമുഖം മാര്‍ച്ച് രണ്ടിന് 

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കണ്ടറി വിഭാഗം കണ്ണൂര്‍ മേഖലാ ഉപമേധാവിയുടെ ഓഫീസിന്റെ പരിധിയിലുള്ള കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഭിന്നശേഷി നിയമനത്തിനുള്ള അഭിമുഖം മാര്‍ച്ച് രണ്ട് തിങ്കളാഴ്ച രാവിലെ 11മണിക്ക് കണ്ണൂര്‍ മേഖലാ ഓഫീസില്‍ നടക്കും.രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ , മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, ജോബ് ഓറിയന്റഡ്  ഫിസിക്കല്‍ ആന്റ് ഫങ്ഷണാലിറ്റി സര്‍ട്ടിഫിക്കറ്റ് സഹിതം അന്നേ ദിവസം അഭിമുഖത്തിന് ഹാജരാകണം. വിശദവിവരം സമന്വയ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍:0497-2700564.

വൈദ്യുതി മുടങ്ങും 

കണ്ണൂര്‍ വൈദ്യുത സെക്ഷന്റെ പരിധിയില്‍വരുന്ന മടിയന്‍ മുക്ക്, ഒണ്ടേന്‍ പറമ്പ്, ഭജന കോവില്‍, ഇഎംഎസ്റോഡ്, കേനന്നൂര്‍ ഹാന്റ്‌ലൂം, കപ്പണപ്പറമ്പഎന്നിവിടങ്ങളില്‍  ഫെബ്രുവരി 17 ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട്അഞ്ച്മണി വരെഭാഗികമായും തളാപ്പ് വയല്‍, കൃപാ നേഴ്‌സിങ്ങ് ഹോം, തളാപ്പ് മിക്‌സഡ് യു പി സ്‌കൂള്‍, പോതിയോട്ടുകാവ്, തളാപ്പ് ടെമ്പിള്‍ എന്നീ ഭാഗങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരംനാല്മണി വരെയും വൈദ്യുതി മുടങ്ങും.

ടെന്‍ഡര്‍ ക്ഷണിച്ചു 

കണ്ണൂര്‍ ജില്ലയിലെ ഇ.ആര്‍.ഒ യുടെ കാര്യാലയങ്ങളിലേക്ക് 17 ഡെസ്‌ക്ടോപ് കമ്പ്യൂട്ടറുകളും ആറ് ലാപ്‌ടോപ്പുകളും വാങ്ങുന്നതിന് ഓണ്‍ലൈനായി ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് etenders.kerala.gov.in' എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. 

ടെണ്ടര്‍ 

അരിവാള്‍ രോഗ നിര്‍ണ്ണയപദ്ധതിയുടെ ഭാഗമായി ജില്ലയില്‍ അരിവാള്‍ രോഗനിര്‍ണ്ണയ പരിശോധനയില്‍ പോസിറ്റീവ് ആയ കേസുകളില്‍ സ്ഥിരീകരണ പരിശോധന നടത്തുന്നതിനായി ജില്ലയിലെ സ്വകാര്യ ലാബുകളില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു.ടെണ്ടറുകള്‍  ഫെബ്രുവരി 28 ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം ലഭിക്കണം.ഫോണ്‍ 0497 2700709

ക്വട്ടേഷന്‍ 

കൂത്തുപറമ്പ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതിയുടെ ലോ ജേര്‍ണലുകള്‍/റിപ്പോര്‍ട്ടുകള്‍ ബൈന്‍ഡ് ചെയ്യുന്നതിന്  ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍മാര്‍ച്ച് ആറിനു വൈകിട്ട് മൂന്നു മണിക്കകം ലഭിക്കണം.ഫോണ്‍ 0490 2366780

date