Skip to main content

ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആന്റ് പ്രീ സ്‌കൂൾ മാനേജ്‌മെന്റ് കോഴ്സ്

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന 'ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആന്റ് പ്രീ സ്‌കൂൾ മാനേജ്‌മെന്റ്കോഴ്സ് രണ്ടാം ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി / തത്തുല്യ കോഴ്സിൽ വിജയവും ഉയർന്ന പ്രായപരിധി 45 വയസുമാണ്. നിലവിൽ വിവിധ വകുപ്പുകളിൽ ആയമാരായി സേവനം അനുഷ്ഠിക്കുന്നവർക്ക് ഉയർന്ന പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. ഫെബ്രുവരി 16 മുതൽ www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴകൂടാതെ മാർച്ച് 18 വരെയും 100 രൂപ പിഴയോടെ മാർച്ച് 30 വരെയും ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. പഠിതാക്കൾ ഓൺലൈൻ രജിസ്‌ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ എക്‌സിക്യൂട്ടീവ് ഡയറക്ടർസ്‌കോൾ-കേരളവിദ്യാഭവൻപൂജപ്പുര പി.ഒതിരുവനന്തപുരം-12 എന്ന വിലാസത്തിൽ സ്പീഡ്/രജിസ്‌ട്രേഡ് തപാൽ മാർഗ്ഗം എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് സ്‌കോൾ-കേരള വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-234295023422712342369.

പി.എൻ.എക്സ്. 709/2026

date