Post Category
എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം പദ്ധതി പ്രകാരം ഗുണഭോക്തൃ പട്ടിക പ്രസിദ്ധികരിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങൾക്ക് വിവിധ മത്സര പരീക്ഷാ പരശീലനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി നടപ്പിലാക്കി വരുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം പദ്ധതിയുടെ ഘടകമായ മെഡിക്കൽ/ എൻജിനിയറിംഗ് പ്രവേശന പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയുടെ അന്തിമ ഗുണഭോക്ത്യ പട്ടികയും, ബാങ്കിംഗ് സർവീസ്, സിവിൽ സർവീസ്, GATE/MAT, UGC-NET എന്നീ വിഭാഗങ്ങളിലെ ഗുണഭോക്താക്കളുടെ കരട് ഗുണഭോക്തൃ പട്ടികയും www.egrantz.kerala.gov.in ൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടാം.
പി.എൻ.എക്സ്. 712/2026
date
- Log in to post comments