Skip to main content

കാസര്‍കോട് താലൂക്ക് വികസനസമിതി യോഗം ചേര്‍ന്നു

കാസര്‍കോട് താലൂക്ക് വികസനസമിതി യോഗം താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. യോഗത്തില്‍ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ശോഭനകുമാരി അധ്യക്ഷത വഹിച്ചു. എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍പേസണ്‍ ഷാഹിന സലീം, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സുജനി എസ്സ് ഷാന്‍ബാഗു,  ശങ്കര,  ആയിഷ അബുബക്കര്‍, വസന്തന്‍  അജാങ്കോട്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, താലൂക്ക് തല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. ഉന്നയിക്കപ്പെട്ട വിവിധ വിഷയങ്ങള്‍ക്ക് താലൂക്കനല ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. യോഗത്തില്‍ വികസനസമിതി കണ്‍വീനര്‍ കൂടിയായ തഹസില്‍ദാര്‍ കെ.രമേശന്‍ സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് വി.എം സഗിനാറാണി നന്ദിയും പറഞ്ഞു.  

 

date