Post Category
ടെണ്ടര്‍ ക്ഷണിച്ചു
ടെണ്ടര്‍ ക്ഷണിച്ചു
കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ കൊറഗ തനത് പദ്ധതിയുടെ ഭാഗമായി കുമ്പള ശാന്തിപ്പള്ളയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലേക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അപേക്ഷകര്‍ ഫെബ്രുവരി 20ന് ജില്ലാമിഷന്‍ ഓഫീസില്‍ വൈകുന്നേരം നാലിനകം വിശദാംശങ്ങള്‍ ഉള്‍പ്പെടെ സമര്‍പ്പിക്കണം. കംപ്യൂട്ടര്‍ (ഡസ്‌ക്ടോപ്) -1, ലാപ്ടോപ്- 4, പ്രിന്റര്‍ ആന്‍ഡ് ഫോട്ടോസ്റ്റാറ്റ് -1, പ്രൊജക്ടര്‍ -1, സിസിടിവി, സൗണ്ട് സിസ്റ്റം (ബ്ലു ടൂത്ത്, 2000W), സ്‌കാനര്‍ എന്നിവയ്ക്കാണ് ക്വട്ടേഷന്‍ ക്ഷണിച്ചത്. ക്വട്ടേഷന്‍ ലഭിക്കേണ്ട വിലാസം- ജില്ലാ മിഷന്‍ ഓഫീസ്, കാസര്‍കോട് , സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍ പോസ്റ്റ്, - 671123.ഫോണ്‍ - 04994-256111.
date
- Log in to post comments